എം.എം. ഹസന്റെ 24 മണിക്കൂർ ഉപവാസം 9ന്

Saturday 04 January 2020 9:51 PM IST
m m hassan

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെഹ്രു സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെയർമാൻ എം.എം. ഹസൻ രാജ്ഭവനു മുന്നിൽ ഒമ്പതാം തീയതി രാവിലെ 10 മണിമുതൽ പത്താംതീയതി രാവിലെ 10 വരെ ഉപവസിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉപവാസം ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി സമാപനച്ചടങ്ങിൽ പങ്കെടു ക്കുമെന്ന് നെഹ്രു സെന്റർ ജനറൽ സെക്രട്ടറി എം.ആർ. തമ്പാൻ അറിയിച്ചു.