മൊബെെൽ വിലക്കിയിട്ടും ബിഗ് ബോസിലെ താരം ഫേസ്ബുക്കിൽ സജീവം,​ എങ്ങനെ?​

Wednesday 08 January 2020 4:58 PM IST

അഭിനയ മികവുകൊണ്ട് പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മഞ്ജു പത്രോസ്. മിനി സ്ക്രീനിൽ തിളങ്ങിയ താരം ഇപ്പോൾ മലയാളത്തിലെ പ്രശസ്ത റിയാലിറ്റി ഷോയിലെ മത്സരത്തിനെത്തിയിരിക്കുകയാണ് . പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസം ഒരുവീട്ടില്‍ കഴിയുന്നതാണ് ഷോ. എന്നാൽ,​ ഈ ഷോയിലെത്തിയ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം.

ബിഗ് ബോസിലെ താരങ്ങൾക്ക് ഫോണിന്റെ ഉപയോഗം പാടില്ലെന്ന് പറഞ്ഞിട്ടും താരത്തിന്റെ ഫേസ്ബുക്ക് പേജിൽ എങ്ങനെ അപ്‌ഡേഷൻ നടക്കുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജില്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ തന്നെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെത്തി.

പേജ് നോക്കാൻ മഞ്ജു തന്നെ ഏർപ്പെടുത്തിയിരിക്കുകയാണെന്നും മഞ്ജുവിനെ പിന്തുണയ്ക്കണമെന്നുമായിരുന്നു കമന്‍റ്.