എം.എം. ഹസന്റെ ഉപവാസം ഇന്ന്
Thursday 09 January 2020 12:00 AM IST
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെയർമാൻ എം.എം. ഹസൻ ഇന്ന് രാജ്ഭവന് മുന്നിൽ 24 മണിക്കൂർ ഉപവാസം നടത്തും. രാവിലെ 11ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉപവാസം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പങ്കെടുക്കും. ഉപവാസത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ അഭിവാദ്യം അർപ്പിക്കും. ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ നിലനിറുത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും നാലു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് നെഹ്റു സെന്റർ.