ഇവർക്ക് ഇന്ന് മരണവിധി, മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകൾ ഇന്ന് പൊളിക്കും

Sunday 12 January 2020 12:41 AM IST

കൊച്ചി: സുപ്രീം കോടതി ഉത്തരവനുസരിച്ച് പൊളിക്കാനുള്ള മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകൾ ഇന്ന് പൊളിക്കും. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയാണ് ഇന്ന് നിലംപതിക്കുക.

ഹോളിഫെയ്ത്തിന്റെയും ആൽഫയുടെയും കൃത്യമായ പതനം നൽകുന്ന ആത്മവിശ്വാസമാണ് ഇന്ന് ഉദ്യോഗസ്ഥരുടെയും പൊളിക്കൽകമ്പനിയുടെയും കൂട്ട്. ഇന്നലെത്തെ പോലെ കാറ്റും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അവർ.

ഇന്ന് വീഴുന്നവ:

 ജെയിൻ കോറൽകോവ് 17 നിലകൾ നിർമ്മാതാക്കൾ : ജെയിൻ ഹൗസിംഗ് ലിമിറ്റഡ് സ്ഥലം : നെട്ടൂർ മാർക്കറ്റിനു സമീപം സ്ഫോടനം : രാവിലെ 11ന് എങ്ങനെ: 2060 ദ്വാരങ്ങളിൽ നിറച്ചത് 370 കിലോ എമൽഷൻ എക്സ്‌പ്ലോസീവ്. ഗ്രൗണ്ട്, ഒന്ന് നിലകളിൽ ആദ്യ സ്ഫോടനം, 25 മില്ലി സെക്കൻഡിനു ശേഷം 5, 8 നിലകളിൽ, 200 മില്ലി സെക്കൻഡ് കഴിഞ്ഞ് 11,14 നിലകളിൽ പതനം: 49 ഡിഗ്രി ചെരിഞ്ഞ് കായലിന് എതിർവശത്തേക്ക്.

ഗോൾഡൻ കായലോരം 17 നിലകൾ നിർമ്മാതാക്കൾ : കെ.പി. വർഗീസ് ബിൽഡേഴ്സ് സ്ഥലം : കണ്ണാടിക്കടവ് എങ്ങനെ: 960 ദ്വാരങ്ങളിൽ നിറച്ചത് 15 കിലോ എമൽഷൻ എക്സ്‌പ്ലോസീവ്. ഗ്രൗണ്ട്, ഒന്ന് നിലകളിൽ ആദ്യ സ്ഫോടനം, 17 മില്ലിസെക്കൻഡിനു ശേഷം രണ്ടാം നിലയിൽ. 25 മില്ലിസെക്കൻഡിനു ശേഷം ഏഴാം നിലയിൽ സ്ഫോടനം. പതനം: കെട്ടിടം മൂന്നായി മുറിച്ചുമാറ്റുന്ന വിധത്തിലാണ് സ്ഫോടനം. ഓരോന്നും 20 ഡിഗ്രി, 66 ഡിഗ്രി, 45 ഡിഗ്രി എന്നിങ്ങനെ ചെരിഞ്ഞ് വീഴും. തൊട്ടടുത്തുള്ള അങ്കണവാടി രക്ഷിച്ചെടുക്കുക ലക്ഷ്യം.

ഇന്ന് രാവിലെ 8ന് നിരോധനാജ്ഞ രാവിലെ 10.30ന് ഗതാഗതം തടയും രാവിലെ 10.55ന് സൈറൺ രാവിലെ 11ന് ജെയിൻ കോറൽകോവിൽ സ്‌ഫോടനം രാവിലെ 11.30ന് ഗതാഗതം പുനരാരംഭിക്കും. സമീപവാസികൾക്ക് വീടുകളിലേക്ക് മടങ്ങാം ഉച്ചയ്ക്ക് 1.30ന് ഇടറോഡുകൾ അടച്ചുതുടങ്ങും ഉച്ചയ്ക്ക് 1.55ന് നാഷണൽ ഹൈവേ അടയ്ക്കാനുള്ള സിഗ്‌നൽ ഉച്ചയ്ക്ക് 2ന് ഗോൾഡൻ കായലോരത്തിൽ സ്‌ഫോടനം ഉച്ചയ്ക്ക് 2.05ന് നാഷണൽ ഹൈവേയിൽ ഗതാഗതം പുനരാരംഭിക്കും ഉച്ചയ്ക്ക് 2.30ന് ഇടറോഡുകൾ തുറക്കും, സമീപവാസികൾക്ക് വീടുകളിലേക്ക് മടങ്ങാം വൈകിട്ട് 4ന് നിരോധനാജ്ഞ അവസാനിക്കും.