പൗരത്വ വിവാദം: ഡി.ജി.പിക്കെതിരെ കേസെടുക്കണമെന്ന് ഹസൻ

Monday 13 January 2020 11:48 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കാനുള്ള വിവാദ ഉത്തരവിന് ഡി.ജി.പി നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. ഡി.ജി.പിക്കെ മുഖ്യമന്ത്രി നടപടിയെടുക്കണം.
മുഖ്യമന്ത്രി അറിയാതെ ഡി.ജി.പി ഇത്തരമൊരു നിർദ്ദേശം നൽകില്ല. സമരക്കാർക്കെതിരെ യു.പിയിലെയും കർണാടകത്തിലെയും ബി.ജെ.പി സർക്കാരുകളും ഡൽഹി പൊലീസും സ്വീകരിച്ച നടപടികളുടെ തുടർച്ചയാണ് കേരളത്തിലും നടക്കുന്നത്. ഡി.ജി.പിയുടെ ഉത്തരവിന് ആർ.എസ്.എസിന്റെ സ്വരമാണ്. അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന അങ്കണവാടി കുടുംബ സർവേയിൽ ജാതിയും മതവും ചോദിക്കുന്നതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടിയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുകയും മറുവശത്ത് സർവേ നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെമെന്നും ഹസൻ പറഞ്ഞു.