എം. ജി. അറിയിപ്പുകൾ

Tuesday 14 January 2020 5:53 PM IST

ഇന്നത്തെ പരീക്ഷകൾ മാറ്റി

സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

പരീക്ഷ തീയതി

എട്ട്, ഏഴ്, ആറ് സെമസ്റ്റർ ബി.ടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം 29, 30, 31 തീയതി മുതൽ ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ് 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 20122013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം.