കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
എം.കോം ഹാൾടിക്കറ്റ് 17-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം / പ്രൈവറ്റ് ഒന്നും രണ്ടും സെമസ്റ്റർ പ്രീവിയസ് എം.കോം പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സപ്ലിമെന്ററി പരീക്ഷ അവസാനവർഷ ബി.എച്ച്.എം.എസ് (2003 സ്‌കീം-2008, 2009 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 22-ന് നടക്കും.
പുനർമൂല്യനിർണയ ഫലം രണ്ടാം സെമസ്റ്റർ ബി.ബി.എ - എൽ എൽ.ബി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.
പരീക്ഷാഫലം വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എം.കോം പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ഫിൽ ഇംഗ്ലീഷ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ഇസ്ലാമിക് സൈക്കോളജി ഇസ്ലാമിക് ചെയർ നടത്തുന്ന ഇസ്ലാമിക് സൈക്കോളജി കോഴ്സ് ഏഴാം ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്ക് ചെയർ ഓഫീസിൽ ഹാജരാവണം. ഫോൺ: 9746904678.
സോഫ്ട് സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ കോളേജ് /സർവകലാശാലാ അസിസ്റ്റന്റ് /അസോസിയേറ്റ് പ്രൊഫസർമാർക്ക് വേണ്ടി ഫെബ്രുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന ഹ്രസ്വകാല സോഫ്ട് സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. (വെബ്സൈറ്റ് ugchrdc.uoc.ac.in). 25 നകം അപേക്ഷിക്കണം. ഫോൺ: 0494 2407351.