നേവിക്ക് ഐ.ഒ.സിയുടെ ഹൈ ഫ്ളാഷ് ഡീസൽ
Thursday 16 January 2020 5:54 AM IST
ചെന്നൈ: ഇന്ത്യൻ നേവിക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വികസിപ്പിച്ച ലോകോത്തര ഹൈഫ്ളാഷ് ഹൈ സ്‌പീഡ് ഡീസൽ (എച്ച്.എഫ്.എച്ച്.എസ്.ഡി) വൈസ് അഡ്‌മിറൽ ജി.എസ്. പാബ്ബി അവതരിപ്പിച്ചു. ഇന്ത്യൻ ഓയിൽ ആർ ആൻഡ് ഡി ഡയറക്‌ടർ ഡോ.എസ്.എസ്.വി രാമകുമാർ, ഇന്ത്യൻ ഓയിൽ റിഫൈനറീസ് ഡയറക്‌ടർ എസ്.എം. വൈദ്യ എന്നിവർ സംബന്ധിച്ചു.
ഇന്ത്യൻ നാവിക കപ്പലുകൾക്ക് മാത്രമാണ് ഐ.ഒ.സി എച്ച്.എഫ്.എച്ച്.എസ്.ഡി - ഐ.എൻ512 ഇന്ധനം ലഭ്യമാക്കുന്നത്. നിലവിലെ ഗുണനിലവാര മാനദണ്ഡമായ എം.ഐ.എൽ.ഡി.ടി.എ. 16844 എമ്മിനെ മറികടക്കുന്നതാണ് പുതിയ ഡീസൽ. സൾഫറിന്റെ അംശം കുറവാണെന്നത് ഈ ഇന്ധനത്തെ പ്രകൃതി സൗഹാർദ്ദവുമാക്കുന്നു. പാരദ്വീപ്, ഹാൽദിയ റിഫൈനറികളിൽ നിന്നാണ് പുതിയ ഇന്ധനം ലഭ്യമാക്കുന്നത്.