12,​000 പേരെ തേടി വിപ്രോയുടെ കാമ്പസ് റിക്രൂട്ട്‌മെന്റ് ഉടൻ

Thursday 16 January 2020 5:57 AM IST

ബംഗളൂരു: ഇന്ത്യയിലെ കാമ്പസുകളിൽ നിന്ന് മിടുക്കരായ 12,​000 പേരെ തേടിയുള്ള വിപ്രോയുടെ കാമ്പസ് റിക്രൂട്ട്‌മെന്റ് അടുത്ത സാമ്പത്തിക വർഷം നടക്കും. നടപ്പു സാമ്പത്തിക വർഷവും വിപ്രോ ഇത്രത്തോളം പേരെ കാമ്പസുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.

വിപ്രോയിൽ നിന്ന് കൂടൊഴിയുന്നവരുടെ എണ്ണം നടപ്പുവർഷം മൂന്നാംപാദത്തിൽ കുത്തനെ കുറഞ്ഞിരുന്നു. പുനർവൈദഗ്ദ്ധ്യ പരിശീലനം,​ ഉയർന്ന ശമ്പളം,​ ബോണസ്,​ ജോലി ക്രമീകരണം,​ പ്രമോഷനുകൾ എന്നിവയിലൂടെ ജീവനക്കാർക്ക് പിന്തുണ നൽകിയും ആത്മവിശ്വാസവും ഉയർത്തിയുമാണ് വിപ്രോ മുന്നോട്ടു പോകുന്നതെന്ന് ചീഫ് എച്ച്.ആർ ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു. കഴിഞ്ഞ പാദത്തിൽ മാത്രം 5,​865 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്.