തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം പതിനഞ്ച് മിനിട്ടിനു ശേഷം തിരിച്ചിറക്കി
Thursday 16 January 2020 11:39 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച എയർ ഇന്ത്യൻ എക്സ് പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8 .15 ന് തിരുവനന്തപുരത്തു നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട ഐ എക്സ് 373 നമ്പർ വിമാനമാണ് സാങ്കേതിക തകരാർ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം തിരിച്ചിറക്കിയത്. തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ അറിയിക്കുകയായിരുന്നു. പിന്നീട് തകരാർ പരിഹരിച്ചതിനു ശേഷം ഒൻപതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചു.