കേരള സർവകലാശാല

Friday 17 January 2020 6:07 PM IST
kerala university

വൈവാ വോസി

മൂന്ന്, നാല് സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) എം.എസ്.സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി 28, 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ കാര്യവട്ടം, വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. ഫോൺ: 0471 - 2386442


പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.പി.എ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ 27 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ കോഴ്സിന്റെ പ്രായോഗിക പരീക്ഷ 23 മുതൽ അതത് കോളേജുകളിൽ നടത്തും.


പരീക്ഷാതീയതി

ഒന്ന്, മൂന്ന് സെമസ്റ്റർ ബി.ഡെസ് പരീക്ഷകൾ 24 നും, അഞ്ചാം സെമസ്റ്റർ ബി.ഡെസ് പരീക്ഷ 28 നും ആരംഭിക്കും.


പരീക്ഷാഫീസ്

എം.സി.എ ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 10 ന് ആരംഭിക്കും. പിഴ കൂടാതെ 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടുകൂടി 31 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ബി.പി.എ (മേഴ്സിചാൻസ്) ബിരുദ ആന്വൽ സ്‌കീം പാർട്ട് ഒന്നും രും പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി ഫീസടച്ച് നിർദ്ദിഷ്ട അപേകഷാഫോറത്തിൽ 29 വരെ അപേക്ഷിക്കാം.