"അത് നാലായിട്ട് മടക്കി സാറിന്റെ കൈയിലങ്ങ് വച്ചാമതി. ഇത് ഗുജറാത്തോ യു.പിയോ അല്ല കേരളമാണെന്ന് ഓർക്കണം" ​ സെൻകുമാറിനെതിരെ എം.എ നിഷാദ്

Friday 17 January 2020 7:55 PM IST

തൃശ്ശൂർ; വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ വിമർശിച്ച്‌ സംവിധായകൻ എം.എ. നിഷാദ്.

താങ്കൾ പറയുന്ന കാര്യം മാത്രമേ മാദ്ധ്യമപ്രവർത്തകർ ചോദിക്കാൻ പാടുള്ളു എന്ന ചിന്തയുണ്ടല്ലോ അത് നാലായിട്ട് മടക്കി സാറ് സാറിന്റെ കയ്യിലങ്ങ് വച്ചാമതിയെന്ന് നിഷാദ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ഇത് ഗുജറാത്തോ യുപിയോ അല്ല ഇത് കേരളമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈന്ദവനും മുസൽമാനും ക്രൈസ്തവനും ഒറ്റക്കെട്ടായി ജീവിക്കുന്ന കേരളമാണിത്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല . കാക്കിയിട്ടവന്‍ കാവി ഉടുക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചതെന്നും എം.എ നിഷാദ് വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;