ശാലിനി വാര്യർ ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ
Saturday 18 January 2020 6:29 AM IST
കൊച്ചി: ശാലിനി വാര്യർ ഫെഡറൽ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതയായി. ഇതിന്, റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. 2015 നവംബർ രണ്ടുമുതൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) പ്രവർത്തിച്ചു വരികയായിരുന്നു ശാലിനി. 2019 മേയ് ഒന്നുമുതൽ റീട്ടെയിൽ ബാങ്കിംഗിന്റെ ബിസിനസ് ഹെഡ്ഡുമാണ്.
ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ അംഗമായ ശാലിനി, 1989ൽ സി.എ. പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയിരുന്നു. ബാങ്കിംഗ് രംഗത്ത് 25 വർഷത്തെ പരിചയ സമ്പത്തുള്ള ശാലിനി, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നാണ് ഫെഡറൽ ബാങ്കിലെത്തിയത്.