അഖിലി​ന്റെ ചി​കി​ത്സക്കായി​ സ്വകാര്യ ബസ് കാരുണ്യയാത്ര

Saturday 18 January 2020 11:55 PM IST

പള്ളുരുത്തി: പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഇടക്കൊച്ചി സ്വദേശിയായ അഖിലി​ന്റെ (18) ചികിത്സയ്ക്ക് തുക കണ്ടെത്താൻ സ്വകാര്യ ബസ് കാരുണ്യ യാത്ര നടത്തി. ഇടക്കൊച്ചി -ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദൈവപറമ്പിൽ എന്ന ബസാണ് ഞരമ്പുകൾ ചുരുങ്ങി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്ന അപൂർവ രോഗംബാധിച്ച അഖി​ലി​നായി​ഇന്നലെ സർവീസ് നടത്തിയത്. കിട്ടിയ കളക് ഷനും ജോലിക്കാരുടെ വേതനവും ചികിത്സക്കായി നൽകി. വരും ദിവസങ്ങളിൽ കാരുണ്യയാത്ര നടത്താൻ സൻമനസുമായി ആറ് സ്വകാര്യ ബസുകളും കൂടി മുന്നോട്ട് വന്നിട്ടുണ്ട്.ആദ്യ സംഭാവന ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്..നഗരസഭാംഗം പ്രതിഭ അൻസാരി മുൻകൈയെടുത്ത് ഇടക്കൊച്ചി യൂണിയൻ ബാങ്കിൽ ചികിത്സാ സഹായ നിധി തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ.408 9020100 21620 ഐ.എഫ്.എസ്.സി. കോഡ്. UBIN O540897.