മത്സ്യത്തെ തീറ്റകൊടുത്ത് പോറ്റുന്നൊരു താറാവ്, വൈറലായി വീഡിയോ
സ്വന്തം പാത്രത്തിലെ ധാന്യം കൊടുത്ത് മത്സ്യങ്ങളെ തീറ്റിപ്പോറ്റുന്നൊരു താറാവ്, കേൾക്കുമ്പോൾ അത്ഭുതമായി തോന്നുന്നുണ്ടോ? എങ്കിൽ അങ്ങനെയാരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദയയുള്ള താറാവ് എന്നാണ് പലരും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
മത്സ്യക്കുളത്തിന് മുകളിൾ നിറയെ ധാന്യങ്ങളിട്ട പാത്രത്തിനുള്ളിൽ നിൽക്കുന്നൊരു താറാവ്. പാത്രത്തിൽ നിന്നും ധാന്യങ്ങൾ കൊത്തിയെടുത്ത് കുളത്തിലെ മീനിന്റെ വായിൽ ഇട്ടുകൊടുക്കുകയാണ് താറാവ്. മീനുകൾ മാറി മാറി താറാവിന്റെ ചുണ്ടിൽ നിന്നും ധാന്യം സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
ഒരു ബ്രസീലിയൻ മീൻപിടുത്തക്കാരന്റെ ഫിഷിംഗ് ഡെയ്സ് ആന്റ് നൈറ്റ്സ് എന്ന പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. 12 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിന് കമന്റുകളും, ഷെയറുകളും വീഡിയോയ്ക്കുണ്ട്.
മത്സ്യത്തെ താറാവ് തീറ്റിക്കുന്നത് കാണാൻ നല്ല കാഴ്ചയാണെങ്കിലും യാഥാർത്ഥത്തിൽ മത്സ്യത്തിന് തീറ്റകൊടുക്കുകയല്ല താറാവ്. മത്സ്യം ധാന്യം വെള്ളത്തിലേക്ക് ഇടാൻ ശ്രമിക്കുകയാണ്. ആ സമയം മത്സ്യം താറാവിന്റെ ചുണ്ടിൽ നിന്നും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
Very beautiful nature!it's feeding time. pic.twitter.com/NH6b6A7P7u
— Science And Nature (@InterestingSci1) January 17, 2020