ഈ കൊച്ചു പയ്യനോട് ഉടക്കാൻ നിൽക്കണ്ട,​ അവന്റെ സുഹൃത്ത് അല്പം അപകടകാരിയാണ്

Sunday 19 January 2020 4:17 PM IST

വളർത്തുമൃഗങ്ങൾ കൊച്ചു കുട്ടികളോട് കൂട്ടുകൂടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാ‍ൽ ഈ കൊച്ചു മിടുക്കന്റെ കൂട്ട് നായയോ,​ പൂച്ചയോ ഒന്നുമല്ല. അപകടകാരിയായ നല്ല ഒന്നാന്തരം മുള്ളൻ പന്നിയാണ്. കൊച്ചുകുട്ടി തന്റെ സുഹൃത്തായ മുള്ളൻ പന്നിക്കൊപ്പം ചുറ്റിനടക്കുന്നതിന്റെ മനോഹരമായ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ പർവീൻ കസ്വാൻ. കുട്ടി റോഡിലൂടെ നടക്കുമ്പോൾ മുള്ളൻപന്നി കുട്ടിയെ പിന്തുടരുന്നു. കുട്ടി തിരിച്ചു നടക്കുമ്പോൾ മുള്ളൻപന്നിയും ഒപ്പം കൂടുന്നു. മുള്ളൻപന്നിയും കൊച്ചുകുട്ടിയും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.