എം.ജി. അറിയിപ്പുകൾ

Monday 20 January 2020 7:06 PM IST
mg university info

പരീക്ഷ തീയതി

മൂന്നാം വർഷ ബി.പി.ടി. (2016 അഡ്മിഷൻ റഗുലർ/ 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി ഏഴിന് ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നും ഒന്നും സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം. 9 പി.എം.) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഏഴ്, 10 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി റഗുലർ (2015 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ)/ഡി.ഡി.എം.സി.എ. (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) അഫിലിയേറ്റഡ് കോളേജുകളും ഡിപ്പാർട്ട്‌മെന്റുകളും, 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പ്രാക്ടിക്കൽ പരീക്ഷ 30, 31 തീയതികളിൽ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ നടക്കും.

പരീക്ഷാഫലം

കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.