കേരളത്തിൽ കോംഗോ പനിയില്ല,​ മലപ്പുറം സ്വദേശിയുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്

Wednesday 05 December 2018 7:10 PM IST

തൃശൂർ: തൃശൂരിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് പരിശോധനാ ഫലം. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്പിളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോയാണ് ഇയാൾക്ക് മുമ്പ് കോംഗോ പനി ബാധിച്ച കാര്യം അധിക‌ൃതർ അറിയുന്നത്.

തുർടർന്നുള്ള ദിവസങ്ങളിൽ ഇയാൾ ആശുപത്രിയിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കോംഗോ പനിയാണോ എന്ന സംശയത്തിന്റെ ഭാഗമായാണ് രക്ത സാമ്പിൽ മണിപ്പാലിലേക്ക് അയച്ചത്. പരിശോധന ഫലം നെഗറ്റീവാണെന്ന് പുറത്ത് വന്നതോടെ മലപ്പുറം സ്വദേശിയെ ഡിസ്റ്റാർജ് ചെയ്യാൻ ആശുപത്രി അധിക‌ൃതർ തീരുമാനിച്ചു.

ഇതോടെ കേരളത്തിൽ ആർക്കും ഇതുവരെ കോംഗോ പനി റിപ്പോർട്ട് ചെയ്തിട്ടില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. മൃഗങ്ങളുടെ ശരീരത്തിലെ ചെള്ളുകൾ വഴിയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. നെയ്റോ വെെറസാണ് രോഗം പരത്തുന്നത്.