അ​ര​വ​ണ പായസത്തിൽ ച​ത്ത പ​ല്ലി​,​ റെക്കോഡ് വരുമാനത്തിനിടെയിലും ദേവസ്വം ബോർഡിന്റെ അനാസ്ഥ

Wednesday 22 January 2020 5:19 PM IST

ചാ​രും​മൂ​ട്: ശ​ബ​രി​മ​ല ദേ​വ​സ്വം കൗ​ണ്ട​റിൽ നി​ന്ന് വാ​ങ്ങി​യ അ​ര​വ​ണ പാ​യ​സ​ത്തി​നു​ള്ളിൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി. നൂ​റ​നാ​ട് പാ​ല​മേൽ മ​റ്റ​പ്പ​ള്ളി കു​ള​ത്തിൻ​ത്ത​റ​യിൽ ഗോ​പി​നാ​ഥൻ​പി​ള്ള​യു​ടെ ചെ​റു​മ​കൻ കി​രൺ വാ​ങ്ങി​യ ര​ണ്ടു ടിൻ അ​ര​വ​ണ​യിൽ ആ​ദ്യ ടി​ന്നിലുള്ളി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​ത്. കി​ര​ണും കൂ​ട്ടു​കാ​രും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രയ്​ക്കൊ​പ്പം ശ​ബ​രി​മ​ല ദർ​ശ​നം ന​ട​ത്തി മ​ട​ങ്ങ​വെ​യാ​ണ് അ​ര​വ​ണ വാ​ങ്ങി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​തിൽ ഒ​രു ടിൻ വീ​ട്ടി​ലു​ള്ള​വർ​ക്ക് പ്ര​സാ​ദ​മാ​യി കൊ​ടു​ക്കാൻ സ്​പൂൺ ഉ​പ​യോ​ഗി​ച്ച് കോ​രി എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ര​വ​ണ​യു​ടെ ന​ടു​ഭാ​ഗ​ത്താ​യി പ​ല്ലി​യു​ടെ ജ​ഡം ക​ണ്ട​ത്. അ​ര​വ​ണ ടിൻ വീ​ട്ടിൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യിൽ ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള​ത് അ​ര​വ​ണ​യ്ക്കാ​ണ്. അ​ര​വ​ണ വി​ൽപ്പ​ന​യിൽ റെ​ക്കാഡ് വ​രു​മാ​ന​മാ​ണ് ദേവസ്വം ബോർഡിന് ഓരോ സീസണിലും ലഭിക്കുന്നത്. എന്നാൽ അ​ര​വ​ണ നിർമ്മാണത്തിൽ വീ​ഴ്​ച​ സംഭവിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നത്.

പ​ത്ത് വർ​ഷം മു​മ്പു​വ​രെ അ​ര​വ​ണ നിർ​മ്മാ​ണം ലേ​ല​ത്തിൽ പി​ടി​ക്കു​ന്ന വ്യ​ക്തി​കൾ​ക്ക് നിർ​മ്മാ​ണം, വി​ത​ര​ണം എ​ന്നി​വ​യു​ടെ അ​വ​കാ​ശം കൈ​മാ​റു​ന്ന രീ​തി​യാ​ണ് തു​ടർ​ന്നുവ​ന്നി​രു​ന്ന​ത്. അന്ന് അ​ര​വ​ണ ടി​ന്നി​നു​ള്ളിൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ടർ​ന്നാ​ണ് ക​രാ​റു​കാ​ര​നെ നീ​ക്കം ചെ​യ്​ത് അ​ര​വ​ണ നിർ​മ്മാ​ണ​വും വി​ത​ര​ണ​വും ദേ​വ​സ്വം ബോർ​ഡ് നേ​രി​ട്ട് ഏറ്റെടുത്തത്.