എം. ജി. അറിയിപ്പുകൾ

Wednesday 22 January 2020 5:29 PM IST
MG university

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എ. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി സംഗീതം (സി.ബി.സി.എസ്. 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ 31 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ അഡ്വാൻസ്ഡ് ഇലക്‌ട്രോണിക്‌സ് സർക്യൂട്ട് ലാബ് 30, 31 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എഡ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം.