അധിക മോഡറേഷൻ: 24 പേരുടെ ബിരുദം പിൻവലിക്കാൻ കേരള
Thursday 23 January 2020 12:00 AM IST
തിരുവനന്തപുരം: മോഡറേഷൻ വിവാദത്തിൽ നടപടിയെടുത്ത് കേരള സർവകലാശാല. അധിക മാർക്ക് നേടി ബിരുദം കരസ്ഥമാക്കിയ 24 പേരുടെ ബിരുദം പിൻവലിക്കും.. മോഡറേഷൻ കിട്ടിയ 112 വിദ്യാർത്ഥികളുടെ പേപ്പർ റദ്ദാക്കി പുന:പരിശോധന നടത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ചാൻസലറായ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്തും. 12 പരീക്ഷകളിൽ അനധികൃതമായി മോഡറേഷൻ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും സോഫ്റ്റ് വെയർ തകരാറാണ് കാരണമെന്നുമാണ് സർവകലാശാലയുടെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.