'സാറ് സാറിന്റെ പണി നോക്കി പോവാൻ നോക്ക്',​ വിദ്യാർത്ഥി സംഘർഷം തടയാനെത്തിയ പൊലീസുകാരന് എസ്.എഫ്.ഐയുടെ ഭീഷണി: കേസ്

Thursday 23 January 2020 11:12 AM IST

കോട്ടയം: വിദ്യാർത്ഥി സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണി. പാല പോളിടെക്നിക്കിലെ സംഘർഷം തടയാനെത്തിയ എ.എസ്.ഐയെ തള്ളിമാറ്റിയ പ്രവർത്തകർ തങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇടപെടരുതെന്ന് താക്കീത് ചെയ്തു. ക്യാമ്പസിന് പുറത്ത് എസ്.എഫ്.ഐ -എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസെത്തിയത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് മൂന്ന് എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. വിഷ്ണു. സച്ചിൻ കെ. രമണൻ, അഭിഷേക് ഷാജി എന്നിവർക്കെതിരെയാണ് കേസ്.