ഇണചേരുന്നതിനിടയിൽ അത് സംഭവിച്ചു! അപകടകാരികളായ ഉഗ്രൻ അണലികളുടെ അടുത്ത് വാവ എത്തിയപ്പോൾ കണ്ട കാഴ്ച
Friday 24 January 2020 4:16 PM IST
തിരുവനന്തപുരം ആറ്റിങ്ങൽ കഴിഞ്ഞ് വെള്ളിയാഴ്ച്ചക്കാവ് എന്ന സ്ഥലത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവയ്ക്ക് രാവിലെ തന്നെ കാൾ എത്തി. രണ്ട് അണലികൾ വലയിൽ കുരുങ്ങി കിടക്കുന്നു. വീടിനോട് ചേർന്ന പറമ്പിലാണ് സംഭവം, നിറയെ കരിയിലകളാൽ മൂടികിടക്കുന്നു. ഒരു മരത്തിനോടായി ചേർന്നാണ് വലയിൽ കുടുങ്ങിയ അണലികൾ കിടക്കുന്നത്. ഒറ്റനോട്ടത്തിൽ തേക്കിന്റെ ഉണങ്ങിയ ഇലയ്ക്കും അണലികളുടെ ദേഹത്തിനും ഒരേ നിറം, എന്തായാലും വലയുമായി വീടിന്റെ സൈഡിലേക്ക് നടന്നു. വലയിൽ കുരുങ്ങി കിടക്കുന്ന അണലികളെ രക്ഷപ്പെടുത്തുന്നത് ഏറെ അപകടം നിറഞ്ഞതാണ്. അത് മാത്രമല്ല, രണ്ട് അണലികളുടെയും തല അടുത്തടുത്തായാണ് കുരുങ്ങിയിരിക്കുന്നത്. ഇണ ചേരുന്നതിനിടയിലോ, കഴിഞ്ഞോ സംഭവിച്ചതാണ്. എന്തായാലും രണ്ടും ഉഗ്രൻ വലുപ്പമുള്ള അണലികൾ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.