എം.ജി. അറിയിപ്പുകൾ

Friday 24 January 2020 8:39 PM IST

ഇന്ന് അവധി

അതിരമ്പുഴ പള്ളി തിരുനാൾ പ്രമാണിച്ച് സർവകലാശാല ഓഫീസ്/സ്‌കൂളുകൾ/സെന്ററുകൾ എന്നിവയ്ക്ക് ഇന്ന് അവധിയായിരിക്കും.

പരീക്ഷകൾ മാറ്റി

ഒന്നും രണ്ടും സെമസ്റ്റർ ബി.എ/ബി.കോം പ്രൈവറ്റ് സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), സി.ബി.സി.എസ്.എസ് (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സി ചാൻസ്) എന്നിവയുടെ 27, 29 തീയതികളിലെ പരീക്ഷകൾ മാറ്റിവച്ചു.

പരീക്ഷ കേന്ദ്രം മാറ്റം

ബി.ടെക് (സപ്ലിമെന്ററി) 6, 7, 8 സെമസ്റ്റർ പരീക്ഷകൾക്ക് നോർത്ത് പറവൂർ മാതാ കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിരുന്ന ഐ.ടി ഒഴികെയുള്ള ബ്രാഞ്ചിലെ വിദ്യാർത്ഥികൾ കറുകുറ്റി എസ്.സി.എം.എസ് കോളേജിലും മാതാ കോളേജ് (ഐ.ടി ബ്രാഞ്ച്), മൂകാംബിക ടെക്‌നിക്കൽ ക്യാംപസ്, കൂത്താട്ടുകുളം ബി.ടി.സി.സി എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്നവർ മുളവൂർ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗിലും കൊച്ചിൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററായി അപേക്ഷിച്ചവർ പെരുമ്പാവൂർ ജയ് ഭാരത് കോളജിലും പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റുകൾ പുതിയ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റണം.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ എം.സി.എ പരീക്ഷകൾ ഫെബ്രുവരി 7 മുതൽ ആരംഭിക്കും. സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റഗുലർ വിദ്യാർത്ഥികളുടെ അപേക്ഷ തീയതി പിന്നീട് അറിയിക്കും. വീണ്ടും ലാബ് പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് രജിസ്റ്റർ ചെയ്യണം.

രണ്ടാം സെമസ്റ്റർ ബി.വോക് (2014 സ്‌കീം 2018 അഡ്മിഷൻ റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12 ന് ആരംഭിക്കും. പിഴയില്ലാതെ 28 വരെയും 525 രൂപ പിഴയോടെ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്‌സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, സി.ബി.സി.എസ്.എസ് 2013 -16 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.എ മ്യൂസിക് മൃദംഗം സി.ബി.സി.എസ് (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ (കോർ/കോംപ്ലിമെന്ററി) പ്രാക്ടിക്കൽ 30, 31 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

അന്തിമ റാങ്ക് പട്ടിക

അവസാന വർഷ ബാച്ചിലർ ഒഫ് ഫാർമസി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ഡി.പി.എസിലെ സിൽവി മേരി സെബാസ്റ്റ്യൻ, ചെറുവാണ്ടൂർ ഡി.പി.എസിലെ പ്രിയങ്ക റോയ്, പുതുപ്പള്ളി ഡി.പി.എസിലെ ടോണി എം. കുര്യാക്കോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ 28, 29 തീയതികളിൽ സർവകലാശാലയിലെ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 8 (റൂം നമ്പർ 226) സെക്ഷനിൽ ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖകളുമായി നേരിട്ട് ഹാജരാകണം.