കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പി.എച്ച്.ഡി പ്രവേശനം കാലിക്കറ്റ് സർവകലാശാല പി.എച്ച്.ഡി പ്രവേശനത്തിനുള്ള പരിഷ്‌കരിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, തിയേറ്റർ ആർട്സ്, എൻവയോൺമെന്റൽ സയൻസ്, വിമൺസ് സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പരീക്ഷ ഫെബ്രുവരി 18, 19 തിയതികളിൽ നടക്കും. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി മൂന്ന്. ഫീസ്- ജനറൽ 610 രൂപ, എസ്.സി/എസ്.ടി 250 രൂപ. നിലവിൽ ഒരു വിഷയത്തിന് അപേക്ഷിച്ചവർ അതേ വിഷയത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ട് അയക്കേണ്ടതില്ല. പി.എച്ച്.ഡി റഗുലേഷൻ, ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ www.cuonline.ac.in. ഫോൺ: 0494 2407016, 2407017.
പരീക്ഷാഫലം കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (2009 - 2014 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല എം.ഫിൽ സൈക്കോളജി ഒന്ന് (ഒക്ടോബർ 2018), രണ്ട് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് പ്രോഗ്രാം കാലിക്കറ്റ് സർവകലാശാലാ ഇസ്ലാമിക് ചെയർ നാല് മാസത്തെ തജ്വീദ് സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫോൺ: 9048008191.