'മനുഷ്യനന്മയ്ക്കായി മാതൃസ്മരണ' പദ്ധതിയുടെ കൈപുസ്തകത്തിന്റെ പ്രകാശനം

Sunday 26 January 2020 12:10 AM IST
ഗാന്ധിഭവനിലെ 'മനുഷ്യനന്മയ്ക്കായി മാതൃസ്മരണ' പദ്ധതിയുടെ കൈപുസ്തകത്തിന്റെ പ്രകാശനം മേഘാലയ സർക്കാർ ഉപദേഷ്ടാവ് ഡോ. സി.വി. ആനന്ദബോസ്, സഫാരി ടി.വി സ്ഥാപകൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പുസ്തകം നൽകി നിർവഹിക്കുന്നു

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത 'മനുഷ്യനന്മയ്ക്കായി മാതൃസ്മരണ' പദ്ധതിയുടെ കൈപുസ്തകം പ്രകാശനം ചെയ്തു. മേഘാലയ സർക്കാർ ഉപദേഷ്ടാവ് ഡോ. സി.വി. ആനന്ദബോസ്, സഫാരി ടി.വി സ്ഥാപകൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഗാന്ധിഭവന്റെ സേവന പ്രവർത്തനങ്ങളെക്കുറിച്ചും കഴിഞ്ഞ ജനുവരി 14ന് 1830 ദിവസം പൂർത്തിയാക്കിയ ഗുരുവന്ദനസംഗമത്തെക്കുറിച്ചും ഗാന്ധിഭവൻ അവാർഡ് നൽകിയ പ്രതിഭകളെ കുറിച്ചും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മുരളീയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെമാൽ പാഷ, ഫ്ലവേഴ്‌​സ് ടി.വി മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, ചലച്ചിത്ര സംവിധായകൻ സോഹൻ റോയി, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ, മഹാത്മാഗാന്ധി യൂണിവേഴ്‌​സിറ്റി ജേർണലിസം വിഭാഗം മുൻ മേധാവി മാടവന ബാലകൃഷ്ണപിള്ള, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ എന്നിവർ സംസാരിച്ചു.