അങ്കണവാടിയുടെ ശിലാസ്ഥാപനം

Sunday 26 January 2020 4:51 AM IST

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ 7​ാം വാർഡിൽ ചാലക്കുഴി മിനി സ്റ്റേഡിയത്തിന് സമീപം 90​ാം അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനായി 10 ലക്ഷം രൂപാ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.ബ്ലോക്കിലെ സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ തോമസ്,ക്രിസ്റ്റഫർ ഫിലിപ്പ്, ആലീസ് മാത്യു എന്നിവർ പ്രസംഗിച്ചു.