കൊറോണ ജാഗ്രതയിൽ കേരളം

Monday 03 February 2020 12:55 AM IST

ജനുവരി 18:

കൊറോണ ജാഗ്രത സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ ഓരോ ജില്ലകൾക്കും കൈമാറി

എല്ലാ ജില്ലകളിലും ഡി.എം.ഒമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കി

ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൃത്യമായ വിവരശേഖരണം

നിപ്പയുടെ ഘട്ടത്തിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ

എല്ലാ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും നിർദ്ദേശം നൽകി.

ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷന് കത്തു നൽകി

സംശയമുള്ളവരുടെ രക്തസാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

 ജനുവരി 28:

അതീവ ജാഗ്രതാനിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ യോഗം

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

എല്ലാ പ്രധാന ആശുപത്രികളിലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 108 ആംബുലൻസ് സംവിധാനം ഒരുക്കി

ജനുവരി 30:

ചൈനയിൽ നിന്നു നാട്ടിലെത്തിയ വിദ്യാർത്ഥിനിക്ക്, ആദ്യ കൊറോണ തൃശൂരിൽ സ്ഥിരീകരിച്ചു

 മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ആരോഗ്യമന്ത്രി റാപ്പിഡ് റസ്പോൺസ് ടീം യോഗം വിളിച്ചു

തൃശൂരിൽ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുമായി ബന്ധമുള്ളവരുടെ വിവരശേഖരണം നടത്തി

ജനുവരി 31:

പുലർച്ചെ ഒരു മണിക്ക് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൃശൂർ മെഡി. കോളേജിൽ അവലോകനയോഗം

ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി

ഫെബ്രുവരി 2:

രാവിലെ ആലപ്പുഴയിൽ,​ ഇന്ത്യയിൽ രണ്ടാമത്തെ കൊറോണ സ്ഥിരീകരണം.

മന്ത്രി ശൈലജയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഉന്നതലസംഘമെത്തി നടപടികൾ തുടങ്ങി