പി.എസ്.സി അറിയിപ്പ്
Monday 03 February 2020 6:26 PM IST
അഭിമുഖം
ഭാരതീയചികിത്സാവകുപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പുകളിൽ കാറ്റഗറി നമ്പർ 541/17 വിജ്ഞാപന പ്രകാരം മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിലേക്ക് 12, 13, 14, 26, 28 തീയതികളിൽ രാവിലെ 9.30, ഉച്ചയ്ക്ക് 12 മണിക്കും, 27 ന് രാവിലെ 9.30, 11.30, ഉച്ചയ്ക്ക് 12 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546400).
കേരള സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേർസ് സർവീസിൽ കാറ്റഗറി നമ്പർ 326/17 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് 12, 13, 14 (രാവിലെ 9.30 , ഉച്ചയ്ക്ക് 12 മണി) തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.