പ്രൊഫ. ജി. സുധീഷ് നിര്യാതനായി
Saturday 08 February 2020 10:16 PM IST
തിരുവനന്തപുരം: എൻ.എസ്.എസ് കോളേജുകളിൽ ദീർഘകാലം കൊമേഴ്സ് അദ്ധ്യാപകനും പ്രിൻസിപ്പലുമായിരുന്ന കൈതമുക്ക് ശ്രീരാഗത്തിൽ (കെ.എസ്.ആർ.എ 80) പ്രൊഫ. ജി.സുധീഷ് (62) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് ശാന്തികവാടത്തിൽ നടക്കും. കരമന എൻ.എസ്.എസ് കോളേജിലും ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലുമാണ് അദ്ദേഹം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിരുന്നത്. പരേതനായ കളത്തിൽ ഗോപാലകൃഷ്ണൻ നായരുടേയും രാധാദേവിയുടേയും മകനാണ്. ഭാര്യ: താര, മകൻ എസ്. ശരത് (യു.എസ്.എ). സഹോദരങ്ങൾ: ഡോ.ജി.സുരേഷ് (പരിയാരം മെഡിക്കൽ കോളേജ്), ജി.സുഭാഷ് (മുൻ ന്യൂസ് എഡിറ്റർ, കേരളകൗമുദി), ജി.സുദേവ് (റിട്ട.എൻജിനിയർ, വാട്ടർ അതോറിട്ടി).