കണ്ണൂർ യൂണി

Monday 10 February 2020 5:19 PM IST
kannur university

അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി പാർട്ട് ടൈം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 5. വിശദ വിവരങ്ങൾക്ക്: ഹൃദയാരം കേളേജ് ഒഫ് കൗൺസലിംഗ് 04972708001, 9447278001. ഫാപ്പിയൻസ് കമ്മ്യൂണിറ്റി കേളേജ് ഒഫ് ബിഹേവിയറൽ മനേജ്‌മെന്റ് 04672211535, 9447051039.

ടൈംടേബിൾ

നാലാം സെമസ്റ്റർ എം. എ./ എം. എസ് സി./ എം. കോം./എം. റ്റി. റ്റി. എം./എം. എസ്. ഡബ്ല്യു. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 2014 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. എസ് സി., ബി. സി. എ., ബി. ബി. എ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രയോഗിക /വാചാപരീക്ഷകൾ

പാർട്ട് രണ്ട് രണ്ടാം സെമസ്റ്റർ എം. എസ് സി മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോ കെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ/ സപ്ലിമെന്റി) പ്രോഗ്രാമുകളുടെ പ്രയോഗിക /വാചാപരീക്ഷകൾ 13 ന് സ്‌കൂൾ ഒഫ് ഹെൽത്ത് സയൻസസ്, പാലയാട് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.