ജന്മഭൂമി ശബരിഗിരി എഡിഷൻ ഉദ്ഘാടനം നാളെ
Monday 10 February 2020 11:18 PM IST
തിരുവല്ല: ജന്മഭൂമി ദിനപത്രത്തിന്റെ ശബരിഗിരി എഡിഷൻ നാളെ രാവിലെ 10ന് മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ കേന്ദ്രമന്തി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മാനേജിങ് എഡിറ്റർ എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പുതിയ എഡിഷൻ പ്രകാശനം വി. മുരളീധരൻ നിർവഹിക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഏറ്റുവാങ്ങും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, പി.ഇ.ബി മേനോൻ, കെ.കെ.വിജയകുമാർ, ജി. രാമൻനായർ, ജന്മഭൂമി ജനറൽ മാനേജർ കെ.ബി. ശ്രീകുമാർ, പ്രിന്റർ ആൻഡ് പബ്ലിഷർ കെ.ആർ. പ്രതാപചന്ദ്രവർമ്മ എന്നിവർ പ്രസംഗിക്കും.