എം.ജി അറിയിപ്പുകൾ

Thursday 13 February 2020 5:51 PM IST
MG university

പ്രവേശന പരീക്ഷ 25ന്
സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ എം.ഫിൽ പ്രവേശന പരീക്ഷ 25 ന് രാവിലെ 10നും ഇന്റർവ്യൂ 11.30നും നടക്കും. ഫോൺ: 04812731036.

പരീക്ഷാഫലം
നാലാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ) സി.ബി.സി.എസ്.എസ് ബി.എസ് സി മോഡൽ 3 സൈബർ ഫോറൻസിക് പ്രോഗ്രാം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി ഫിസിക്‌സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.