കേരള സർവകലാശാല

Thursday 13 February 2020 6:13 PM IST
UNIVERSITY OF KERALA

ടൈംടേബിൾ

25 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

വൈവാവോസി

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2 ( b) ബി.എസ്.ഡബ്ല്യൂ (315)പ്രോഗ്രാമിന്റെ (S.W.1544 ഏജൻസിബേസ്ഡ് കൺകറന്റ് ഫീൽഡ് വർക്ക് (2015 അഡ്മിഷൻ മുതൽ)) വൈവാവോസി 27 മുതൽ നടത്തും.

അപേക്ഷ ക്ഷണിക്കുന്നു

പാറശാല സി.എസ്.ഐകോളേജ് ഒഫ് എഡ്യൂക്കേഷനിൽ സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ) നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്.സി) (യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: 6 മാസം, ഫീസ്: 7500), പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് (യോഗ്യത: ബിരുദം, കാലാവധി: 4 മാസം, ഫീസ്: 7500), സർട്ടിഫിക്കറ്റ് ഇൻയോഗ ആൻഡ് മെഡിറ്റേഷൻ (യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: 3 മാസം, ഫീസ്: 6000) ഹ്രസ്വകാലകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷഫോറംകോളേജ് ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471 2202533, 2200525, 949679409, 9488569800