കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Thursday 13 February 2020 7:48 PM IST
calicut uni

പരീക്ഷാ അപേക്ഷ മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് - 2013 പ്രവേശനം മാത്രം - (2012 സ്‌കീം സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക്) പിഴ കൂടാതെ അപേക്ഷിക്കാനുള്ള ലിങ്ക് 14, 15 തീയതികളിൽ ലഭ്യമാവും.

അദീബെ ഫാസിൽ പ്രിലിമിനറി ഒന്ന്, രണ്ട് വർഷം (2016 സിലബസ്, ദ്വിവത്സരം) റഗുലർ/സപ്ലിമെന്ററി, അവസാന വർഷം (2007 സിലബസ്) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റർ ചെയ്യാം. അവസാനവർഷ (2007 സിലബസ്) വിദ്യാർത്ഥികൾ സാധാരണ ഫോമിലും മറ്റുള്ളവർ ഓൺലൈനിലുമാണ് അപേക്ഷിക്കേണ്ടത്.

നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.ബി.എ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/എം.ലിബ്.ഐ.എസ് സി/എം.സി.ജെ/എം.ടി.എ (2016 മുതൽ പ്രവേശനം മാത്രം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യു/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ മാർച്ച് 23-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.എസ് സി ഫോറൻസിക് സയൻസ് (സി.സി.എസ്.എസ്, 2019 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ 26-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്സ്) റഗുലർ, ഒന്നാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റർ ചെയ്യാം.