ഓട് വ്യവസായ പ്രതിസന്ധി: കമ്പനി ഉടമകൾ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

Friday 14 February 2020 5:54 AM IST

കൊച്ചി: കടുത്ത പ്രതിസന്ധിയിലായ ഓട്ടുകമ്പനി വ്യവസായത്തെ സംരക്ഷിക്കാൻ നടപടികൾ ആവശ്യപ്പെട്ട് എർത്തേൺ ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രതിനിധികൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കണ്ട് നിവേദനം സമർപ്പിച്ചു.

പത്ത് വർഷത്തിനിടെ 217 കമ്പനി​കളാണ് ഈ രംഗത്ത് പൂട്ടിയത്​. ഒരു ലക്ഷത്തോളം പേർക്ക് ജോലി​ നഷ്‌ടമായി​. വി​ല കുറഞ്ഞ ചൈനീസ് ടൈലുകളുടെ ഇറക്കുമതി​യാണ് ഇപ്പോൾ വ്യവസായത്തെ തകർക്കുന്നത്. ഇത് നി​യന്ത്രി​ക്കാൻ അടി​യന്തര ഇടപെടൽ വേണം. ചൈനീസ് ടൈലുകൾക്ക് ആന്റി​ ഡമ്പിംഗ് നി​കുതി​ ഏർപ്പെടുത്തണമെന്നും നി​വേദനത്തി​ൽ പറയുന്നു. നാഷണൽ എംപ്ളോയേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസി​ഡന്റ് റി​ഷി​ പൽപ്പുവി​ന്റെ നേതൃത്വത്തി​ൽ എർത്തേൺ ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ദേശീയ പ്രസി​ഡന്റ് കെ.സി​. തോമസും കമ്മി​റ്റി​യംഗങ്ങളായ ദി​നേശ് നടരാജുമാണ് മന്ത്രി​യെ കണ്ടത്. കേന്ദ്ര സഹമന്ത്രി​ വി​. മുരളീധരനെയും സംഘം സന്ദർശിച്ചു.