കേരള പി.എസ്.സി
Thursday 13 February 2020 10:13 PM IST
വകുപ്പുതല പരീക്ഷ
2020 ജനുവരിയിലെ വകുപ്പുതല പരീക്ഷ (ഓൺലൈൻ) 15 മുതൽ ആരംഭിക്കും. പരീക്ഷാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് യഥാവിധി സാക്ഷ്യപ്പെടുത്തി, തിരിച്ചറിയൽ രേഖ സഹിതം നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പ്രമാണപരിശോധന
ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ കാറ്റഗറി നമ്പർ 233/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ. - പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് 18 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546364).