വിവരാവകാശ മറുപടി നൽകിയില്ല: ഉദ്യോഗസ്ഥർക്ക് പിഴ
Sunday 16 February 2020 3:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മായം കലർത്തിയ ഭക്ഷ്യ ഉത്പന്നങ്ങളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ വിധിച്ചു. അസോസിയേഷൻ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റ് അഡ്വ. പി.ടി. മുരളീധരന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥരായ ഗോപകുമാർ, പി.സി. സാബു എന്നിവർക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ ശിക്ഷ വിധിച്ചത്. ഗോപാകുമാർ 500 രൂപയും പി.സി. സാബു പരമാവധി പിഴ സംഖ്യയായ 25,000 രൂപയും ഒടുക്കണം. 2018 ജൂൺ 21ന് നൽകിയ അപേക്ഷയ്ക്ക് നാളിതുവരെ മറുപടി നല്കാത്തതിനാണ് പിഴ ശിക്ഷ വിധിച്ചത്.