ആ​ശാ​വർ​ക്കർ​മാ​രെ ക്ലാ​സ് ഫോർ ജീ​വ​ന​ക്കാ​രാ​ക്കണം

Monday 17 February 2020 12:05 AM IST

കൊ​ല്ലം: ആ​ശാ​വർ​ക്കർ​മാ​രെ ക്ലാ​സ് ഫോർ ജീ​വ​ന​ക്കാ​രാ​യി മാ​റ്റ​ണ​മെ​ന്ന് ആ​ശാ​ വർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ സം​സ്ഥാ​ന​സ​മ്മേ​ള​നം സർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​മാ​സ അ​ല​വൻ​സ് പ​തി​നെ​ണ്ണാ​യി​രം രൂ​പ​യാ​ക്കു​ക, ആ​ശാ​വർ​ക്കർ​മാർ​ക്ക് യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ക​ട​പ്പാ​ക്ക​ട സ്‌​പോർ​ട്‌​സ് ക്ല​ബിൽ ന​ട​ന്ന സം​സ്ഥാ​ന​ സ​മ്മേ​ള​നം എ​.ഐ​.ടി​.യു​.സി സം​സ്ഥാ​ന പ്ര​സി​ഡന്റ് ജെ. ഉ​ദ​യ​ഭാ​നു ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സം​സ്ഥാ​ന ​പ്ര​സി​ഡന്റ് ചി​റ്റ​യം ഗോ​പ​കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം ആ​ശ വർക്കർമാർ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങൾ സ​മ്മേ​ള​നം ചർ​ച്ച ചെ​യ്​തു. മാർ​ച്ച് 12ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നിൽ പ്ര​ക​ട​ന​വും ധർ​ണ​യും ന​ട​ത്തും. സ​മ്മേ​ള​ന​ത്തിൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ ചി​ഞ്ചു​റാ​ണി റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​.പി.​ഐ ജി​ല്ലാ​ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​രൻ എം​.എൽ.​എ, കെ.മ​ല്ലി​ക, കെ.എ​സ്. ഇ​ന്ദു​ശേ​ഖ​രൻ​നാ​യർ, ജി. ബാ​ബു, മേ​യർ ഹ​ണി ബെ​ഞ്ച​മിൻ, ക​വി​ത സ​ന്തോ​ഷ്, അ​ഡ്വ. ആർ. വി​ജ​യ​കു​മാർ, അ​ഡ്വ. എ. രാ​ജീ​വ് എ​ന്നി​വർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ചി​റ്റ​യം ഗോ​പ​കു​മാർ (പ്ര​സി​ഡന്റ്), ജ​യ രാ​ജേ​ന്ദ്രൻ (ആ​ക്ടിം​ഗ് പ്ര​സി​ഡന്റ്), സ​തി പ​മ്പാ​വാ​സൻ, ശ്രീ​ലേ​ഖ (വൈ​സ്​ പ്ര​സി​ഡന്റു​മാർ), എ​സ്. ഗി​രി​ജ, അ​ഡ്വ. രാ​ജീ​വൻ (ജോ.സെ​ക്ര​ട്ട​റി​മാർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.