കേരള സർവകലാശാല

Monday 17 February 2020 6:03 PM IST
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ

ഒന്നാം സെമ​സ്റ്റർ, മൂന്നാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 28, മാർച്ച് 2, 4, 6 തീയ​തി​ക​ളിൽ അതതു പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ നട​ത്തും.

ഐ.​എം.കെ എം.​ബി.എ അഡ്മി​ഷൻ - അപേക്ഷ ക്ഷണി​ക്കു​ന്നു

സർവ​ക​ലാ​ശാ​ലയ്ക്ക് കീഴിൽ കാര്യ​വട്ടം കാമ്പ​സിൽ പ്രവർത്തി​ക്കു​ന്നതും സി.എ​സ്.ആർ 2019 പ്രകാരം സർക്കാർ തല​ത്തിലെ ഏറ്റവും മികച്ച ബിസി​നസ് സ്‌കൂളു​ക​ളിൽ ഒന്നാ​മ​തു​മായ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് മാനേ​ജ്‌മെന്റ് കേര​ള​യിൽ (ഐ.​എം.​കെ), സി.​എ​സ്.​എസ് സ്ട്രീമിൽ, എം.​ബി.എ (ജ​ന​റൽ), എം.​ബി.എ (ടൂ​റി​സം) കോഴ്സു​ക​ളി​ലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണി​ക്കു​ന്നു. അപേ​ക്ഷാർത്ഥിക്ക് 2019 നവം​ബ​റിന് ശേഷം കര​സ്ഥ​മാ​ക്കിയ സാധു​വായ KMAT/CAT/CMAT സ്‌കോർ കാർഡ് ഉണ്ടായി​രി​ക്കണം. www.admissions.keralauniversity.ac.in എന്ന സർവ​ക​ലാ​ശാല പോർട്ടൽ വഴി ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പി​ക്കുന്നവരെ ഏപ്രിൽ 22, 23, 24 തീയ​തി​ക​ളിൽ നിശ്ച​യി​ച്ചി​രി​ക്കുന്ന ഗ്രൂപ്പ് ഡിസ്‌ക​ഷൻ, പേഴ്സ​ണൽ ഇന്റർവ്യൂ എന്നി​വ​യ്ക്കായി ക്ഷണി​ക്കും. പ്രവേ​ശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌ക​ഷൻ, പേഴ്സ​ണൽ ഇന്റർവ്യൂ (20%) എന്നി​വ​യുടെ അടി​സ്ഥാ​ന​ത്തിൽ റാങ്ക് ലിസ്റ്റ് തയ്യാ​റാക്കി മേയ് 11 ന് പ്രസി​ദ്ധീ​ക​രി​ക്കും. മേയ് 25 ന് ഐ.​എം.​കെ​യുടെ കാര്യ​വട്ടം കാമ്പ​സിൽ കൗൺസി​ലിംഗ് നട​ത്തി ജൂൺ 1 ന് ക്ലാസു​കൾ ആരം​ഭി​ക്കും.

രജി​സ്‌ട്രേ​ഷൻ ഫീസ് ജന​റൽ വിഭാ​ഗ​ത്തിന് 600 രൂപ​യും, എസ്.സി/എസ്.ടി വിഭാ​ഗ​ത്തിന് 300 രൂപ​യു​മാ​ണ്. പ്രോസ്‌പെ​ക്ട​സ്, അപേക്ഷാ ഫോം എന്നി​വ​യുടെ വിശ​ദാം​ശ​ങ്ങൾക്ക് സർവ​ക​ലാ​ശാല പോർട്ടൽ സന്ദർശി​ക്കു​ക.

സീറ്റ് ഒഴിവ്

അറബി വിഭാഗം നട​ത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂ​ണി​ക്കേ​റ്റീവ് അറ​ബിക് രണ്ടാം ബാച്ചി​ലേക്ക് സീറ്റൊഴി​വുണ്ട്. ഫോൺ: 0471 2308346, 9446827141.