ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

Monday 17 February 2020 6:44 PM IST
പി.എസ്.സി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 327/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.), ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിൽ കാറ്റഗറി നമ്പർ 42/18, 43/18, 44/18 വിജ്ഞാപന പ്രകാരം ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ട്രെയിനി) (രണ്ടാം എൻ.സി.എ- പട്ടികവർഗം, വിശ്വകർമ്മ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നമ്പർ 225/18 വിജ്ഞാപന പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) എൻ.സി.എ.- ധീവര, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കാറ്റഗറി നമ്പർ 390/18 വിജ്ഞാപന പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.), വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 93/18 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.


 ഓൺലൈൻ പരീക്ഷ നടത്തും

തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 654/17 വിജ്ഞാപന പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (തമിഴ്), കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 357/18, 358/18, 359/18 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (ഒന്നാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം, എസ്.ഐ.യു.സി. നാടാർ, മുസ്ലീം, എൽ.സി./എ.ഐ.) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.