അലൻ ഷുഹൈബിന് എൽ.എൽ.ബി പരീക്ഷ എഴുതാൻ കണ്ണൂർ സർവകലാശാലയുടെ അനുമതി
Monday 17 February 2020 6:56 PM IST
കണ്ണൂർ : പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന് എൽ.എൽ.ബി പരീക്ഷ എഴുതാൻ കണ്ണൂർ സർവകലാശാല അനുമതി നൽകി. സർവകലാശാല അനുമതി നൽകിയാൽ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാലയുടെ നടപടി.
നാളെ നടക്കുന്ന രണ്ടാം സെമസ്റ്റർ എൽ..എൽബി പരീക്ഷ എഴുതാൻ അനുമതി തേടി അലൻ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി കണ്ണൂർ സർവകലാശാലയുടെ വിശദീകരണം തേടുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് കണ്ണൂർ സർവകലാശാല അനുമതി നൽകിയത്.. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ.