അദ്ദേഹത്തിന്റെ വാക്ക് മാനിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ചെയ‌്‌തതാണ്, അണലി കടിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാവ സുരേഷ്

Wednesday 19 February 2020 3:08 PM IST

പാമ്പ് കടിയേൽക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി വാവ സുരേഷ്. കേരളകൗമുദിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് നടന്ന കാര്യങ്ങൾ വ്യക്തമാക്കിയത്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉറക്കം നഷ്‌ടപ്പെട്ടിരുന്നുവെന്നും, അതിന്റെ ക്ഷീണം ശരീരം അനുഭവിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റതെന്ന് വാവ വ്യക്തമാക്കുന്നു. തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയവർക്കും തക്കതായ മറുപടി അദ്ദേഹം നൽകുന്നുണ്ട്.

'ഞാൻ ഉറങ്ങിയിട്ട് ഏറെ ദിവസമായി. പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി കൊണ്ടുവരുന്ന സമയത്ത് എന്നെ അങ്ങോട്ടേക്ക് വിളിച്ച അദ്ദേഹം തന്നെ, റോഡിലേക്ക് വന്നപ്പോൾ കുറച്ച് ആൾക്കാർക്ക് എന്നെ കാണണമെന്ന് പറഞ്ഞതിരുന്നു. വാർഡ് മെമ്പർ ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്ക് മാനിച്ചാണ് തുറന്നത്. തലേ ദിവസം വെഞ്ഞാറാമൂട്ടിൽ ഒരു വീട്ടിൽ വെളുക്കുന്നതുവരെയും കിളയ്‌ക്കുകയും ഒക്കെ ചെയ്‌തതിന് ശേഷമാണ് പത്തനംതിട്ടയിലേക്ക് പോയത്. ഉറക്കം നഷ്‌ടപ്പെട്ടിരുന്നു. ആകെ ക്ഷീണിതനായിരുന്നു. ആ അവസ്ഥയിലാണ് കടി കിട്ടുന്നത്. അപാരമായ ജോലിയാണ് എനിക്ക്. സാധാരണ ഒരു പാമ്പ് സംരക്ഷകനെ പോലെ അല്ല'.

വീഡിയോയുടെ പൂർണരൂപം-