പി.എസ്.സി

Wednesday 19 February 2020 6:01 PM IST
പി.എസ്.സി

അഭി​മുഖം
ക്ഷീര​വി​ക​സന വകു​പ്പിൽ കാറ്റ​ഗറി നമ്പർ 588/2017 വിജ്ഞാ​പന പ്രകാരം സീനി​യർ സൂപ്രണ്ട് (പട്ടി​ക​വർഗ​ക്കാർക്ക് മാത്രം) തസ്തി​ക​യി​ലേക്ക് 26 ന് രാവിലെ 8.30 നും 10 നും പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ പ്രമാ​ണ​പ​രി​ശോ​ധ​നയും അഭി​മുഖവും നട​ത്തും. ഉദ്യോ​ഗാർത്ഥി​കൾ അസൽ രേഖ​കൾ സഹിതം ഹാജ​രാ​ക​ണം.

കേരള കോ-​ഓ​പ്പ​റേ​റ്റീവ് മിൽക്ക് മാർക്ക​റ്റിംഗ് ഫെഡ​റേ​ഷൻ ലിമി​റ്റ​ഡിൽ കാറ്റ​ഗറി നമ്പർ 342/18, 343/18 വിജ്ഞാ​പന പ്രകാരം പേഴ്സ​ണൽ ഓഫീ​സർ (എൻ.​സി.​എ.- ഈഴവ/തിയ്യ/ബില്ല​വ, പട്ടി​ക​ജാ​തി) തസ്തി​ക​യി​ലേക്ക് 27ന് പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ അഭി​മുഖം നട​ത്തും. അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ സി.​എ​സ്. 1 വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം (ഫോൺ : 0471 2546442).

വ്യാവ​സാ​യിക പരി​ശീ​ലന വകു​പ്പിൽ കാറ്റ​ഗറി നമ്പർ 468/16 വിജ്ഞാ​പന പ്രകാരം ജൂനി​യർ ഇൻസ്ട്ര​ക്ടർ (പവർ ഇല​ക്‌ട്രോ​ണിക്സ് സിസ്റ്റം) (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗം) തസ്തി​ക​യി​ലേക്ക് 26, 27 തീയ​തി​ക​ളിൽ പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ അഭി​മുഖം നട​ത്തും. അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ എസ്.​ആർ. 2 വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ട​ണം.


വ്യാവ​സാ​യിക പരീ​ശീ​ലന വകു​പ്പിൽ കാറ്റ​ഗറി നമ്പർ 594/17 വിജ്ഞാ​പന പ്രകാരം ജൂനി​യർ ഇൻസ്ട്ര​ക്ടർ (മെ​ക്കാ​നിക് റഫ്രിജ​റേ​ഷൻ ആൻഡ് എയർകണ്ടിഷ​നിംഗ്) (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗം) തസ്തി​ക​യി​ലേക്ക് 27, 28 തീയ​തി​ക​ളിൽ പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ അഭി​മുഖം നട​ത്തും. അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ ആസ്ഥാന ഓഫീ​സിലെ എസ്.​ആർ. 2 വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം.

പ്രമാ​ണ​പ​രി​ശോ​ധന
കേരള ഹയർ സെക്കൻഡറി വിദ്യാ​ഭ്യാസ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 24/18 വിജ്ഞാ​പന പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂ​നി​യർ) ജേർണ​ലിസം തസ്തി​ക​യി​ലേക്ക് 26 ന് രാവിലെ 10.30 ന് പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ പ്രമാ​ണ​പ​രി​ശോ​ധന നട​ത്തും. ഉദ്യോ​ഗാർത്ഥി​കൾ പ്രൊഫൈ​ലിൽ ലഭ്യ​മാ​ക്കി​യി​ട്ടു​ളള മെമ്മോ ഡൗൺലോഡ് ചെയ്ത് ഹാജ​രാ​ക​ണം. അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ ജി.​ആർ. 5 വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം (ഫോൺ : 0471 2546418).