കേരള സവകലാശാല

Wednesday 19 February 2020 6:08 PM IST
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ

അഞ്ചാം സെമ​സ്റ്റർ എം.​സി.എ (2015 സ്‌കീം - റഗു​ലർ ആൻഡ് സപ്ലി​മെന്റ​റി) പ്രാക്ടി​ക്കൽ പരീക്ഷ 24, 25, 26 തീയ​തി​ക​ളിൽ നട​ത്തും.

എട്ടാം സെമ​സ്റ്റർ ബി.​ടെക് സപ്ലി​മെന്ററി പ്രാക്ടി​ക്കൽ പരീ​ക്ഷ​യിൽ 2013 സ്‌കീമിന്റെ മെക്കാ​നി​ക്കൽ, മെക്കാ​നി​ക്കൽ - ആട്ടോ​മൊ​ബൈൽ, കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയ​റിംഗ് ശാഖ​ക​ളുടെയും 2008 സ്‌കീമിൽ കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനി​യ​റിംഗ് ശാഖ​യു​ടെയും പ്രാക്ടി​ക്കൽ പരീ​ക്ഷ​കൾ യു.​കെ.​എഫ് കോളേ​ജ്, എസ്.​സി.ടി കോളേ​ജ്, യു.​സി.കെ എന്നി​വി​ട​ങ്ങ​ളിൽ 27 ന് നട​ക്കും.

വർക്ക്‌ഷോപ്പ്

കമ്പൈൻസ് ഒന്ന്, രണ്ട് സെമ​സ്റ്റർ ബി.​ടെക് ഡിഗ്രി സപ്ലി​മെന്ററി പ്രാക്ടി​ക്കൽ പരീക്ഷ ഡിസം​ബർ 2019, 2013 സ്‌കീം, 13110 - മെക്കാ​നി​ക്കൽ എൻജിനി​യ​റിംഗ് - വർക്ക്‌ഷോപ്പ് 25 ന് യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിംഗ് കാര്യ​വ​ട്ടത്തും 13111 - ഇല​ക്ട്രി​ക്കൽ ആൻഡ് ഇല​ക്‌ട്രോ​ണിക്സ് എൻജിനി​യ​റിംഗ് വർക്ക്‌ഷോ​പ്പ്, 28 ന് ഗവൺമെന്റ് കോളേജ് ഒഫ് എൻജിനിയ​റിം​ഗ്, ബാർട്ടൺഹി​ല്ലിൽ വച്ചും നട​ത്തും. പ്രാക്ടി​ക്കൽ പരീ​ക്ഷ​കൾ മേൽ പറഞ്ഞ സെന്റ​റു​ക​ളിൽ മാത്ര​മാ​യി​രിക്കും നട​ത്തു​ക.

സമ്പർക്ക ക്ലാസ്

വിദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാഗം നിറുത്തി​വെ​ച്ചി​രുന്ന കൊല്ലം സെന്റ​റിലെ ഒന്നാം സെമ​സ്റ്റർ എം.കോം (2019 അഡ്മി​ഷൻ) ക്ലാസു​കൾ 23 മുതൽ പുനരാ​രം​ഭി​ക്കും. കാര്യ​വട്ടം സെന്റ​റിലെ ആറാം സെമ​സ്റ്റർ ബി.കോം ക്ലാസു​കൾ 22 ന് ഉണ്ടായി​രി​ക്കില്ല.

പരീ​ക്ഷാ​ഫലം

രണ്ടാം സെമ​സ്റ്റർ എം.എ ഹിന്ദി, തമി​ഴ്, അറ​ബി​ക്, ഇസ്ലാ​മിക് ഹിസ്റ്റ​റി, എച്ച്.​ആർ.​എം, ബിസി​നസ് ഇക്ക​ണോ​മി​ക്സ്, മ്യൂസി​ക്, വീണ, വയ​ലിൻ, ഡാൻസ്, എം.​എം.​സി.​ജെ, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​എ​സ്.​സി, കമ്പ്യൂ​ട്ടർ സയൻസ്, മൈക്രോ​ബ​യോ​ള​ജി, സ്റ്റാറ്റി​സ്റ്റി​ക്സ്, ജിയോ​ള​ജി, എൻവി​യോൺമെന്റൽ സയൻസ് പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

ഒന്നും രണ്ടും സെമ​സ്റ്റർ ബി.​ബി.എ (വി​ദൂ​ര​വി​ദ്യാ​ഭ്യാസം - 2013 & 2014 അഡ്മി​ഷൻ) സപ്ലി​മെന്ററി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. വിശ​ദ​വി​വ​ര​ങ്ങൾ വിദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തിൽ ലഭ്യ​മാ​ണ്. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർ​മൂല്യ​നിർണ​യ​ത്തിനും 29 വരെ അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ ബി.​ബി.എ 2018 അഡ്മി​ഷൻ റഗു​ലർ 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്ററി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർ​മൂല്യ​നിർണ്ണ​യ​ത്തിനും 29 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ത്രിവ​ത്സര യൂണി​റ്ററി എൽ എൽ.ബി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 29 വരെ അപേ​ക്ഷി​ക്കാം.