അങ്കണവാടികൾ പ്രീ പ്രൈമറിയുടെ കീഴിൽ: മന്ത്രി രവീന്ദ്രനാഥ്
Thursday 20 February 2020 12:00 AM IST
തിരുവനന്തപുരം : അങ്കണവാടികളിലെ പഠനപ്രവർത്തങ്ങൾ പ്രീപ്രൈമറിതലത്തിന്റെ ഭാഗമാക്കി ഒരു കൂടക്കീഴിലാക്കാൻ പോകുകയാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പ്രീ സ്‌കൂൾ ശാക്തീകരണ പദ്ധതി പ്രവർത്തന ശിൽപശാലയുടെ ഉദ്ഘാടനവും കൈപ്പുസ്തകങ്ങളുടെ പ്രകാശനവും തൈക്കാട് മോഡൽ എൽ.പി സ്ക്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാകും വിദ്യാർത്ഥികൾക്ക് നൽകുക. ശാസ്ത്രീയ പരിശീലനം സിദ്ധിച്ച അദ്ധ്യാപകർ നയിക്കുന്ന വിദ്യാർത്ഥി കേന്ദ്രീകൃത പഠന പ്രവർത്തനങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.