എൻജിനിയറിംഗ്, മെഡിക്കൽ അപേക്ഷ 25 വരെ, രേഖകൾ 29വരെ നൽകാം

Saturday 22 February 2020 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.cee.kerala.gov.in ലൂടെ അപേക്ഷിക്കാനുള്ള അവസാന തീയതി 25ആണെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. നേറ്റിവിറ്റി, ജനനതീയതി തെളിയിക്കാനുള്ള രേഖകൾ അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. മറ്റ് രേഖകൾ 29ന് വൈകിട്ട് 5നകം അപ്‌ലോഡ് ചെയ്യണം. ഇതിനായി സമയം നീട്ടിനൽകില്ല.

നീറ്റ് യു.ജി പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം വഴി ഓൺലൈൻ അപേക്ഷ നൽകണം. വി​ശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ നമ്പർ- 0471- 2525300, സിറ്റിസൺസ് കാൾ സെന്റർ- 155300, 0471-2335523