അനുവിനെ യാത്രയാക്കി സ്നിജോ...

Saturday 22 February 2020 1:06 AM IST

എരുമപ്പെട്ടി: ഖത്തറിലേക്ക് തന്നെ യാത്രയാക്കാനായി നാട്ടിലേക്ക് തിരിച്ച അനു ഇനി ഒപ്പമില്ലെന്ന് ഉൾക്കാെള്ളാനാവുന്നില്ല സ്നിജോയ്ക്ക്. പ്രിയതമയുടെ മൃതദേഹത്തിനരികിൽ സ്നിജോ തളർന്നിരുന്നു, നിറകണ്ണുകളോടെ...

എയ്യാൽ സ്വദേശി അനുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ നൂറുകണക്കിന് പേരെത്തി. രാവിലെ 11.30 ഓടെ എയ്യാൽ സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളിയിലായിരുന്നു സംസ്‌കാരം. എയ്യാൽ കൊള്ളന്നൂർ വീട്ടിൽ വർഗീസ് - മർഗിലി ദമ്പതികളുടെ മകളാണ്. ഒരു മാസം മുമ്പായിരുന്നു വിവാഹം. വിലാപയാത്രയായാണ് എയ്യാൽ ഇടവക പള്ളിയിലെത്തിച്ചത്.

രമ്യ ഹരിദാസ് എം.പി, എയ്യാൽ സ്വദേശിയായ തിരുവനന്തപുരം ജില്ലാ ജഡ്ജി സി.ജെ. ഡെന്നി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.