ഇലന്തൂരിൽ കരക്കൂട്ടായ്മ
Saturday 22 February 2020 10:24 PM IST
ഇലന്തൂർ: ഇലന്തൂർ പടേനിക്ക് മുന്നോടിയായുള്ള കരക്കൂട്ടായ്മ ഇന്ന് വൈകിട്ട് 4ന് ശ്രീ ഭഗവതികുന്ന് ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും . കെ. അശോക് കുമാർ എഴുതിയ ' പ്രക്യതിയുടെ മുഖം പാളക്കോലങ്ങളിൽ ' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ: ബി. രവികുമാർ നിർവഹിക്കും. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുകുന്ദൻ അദ്ധ്യക്ഷത വഹിക്കും. സ്വാമിനി കൃഷ്ണാനന്ദ പൂർണ്ണിമാമയി അനുഗ്രഹ പ്രഭാഷണം നടത്തും. എം ബി സത്യൻ, ഗോപു വി നായർ, പി കെ ഹരിദാസ് കുമാർ, ഫാ.റോയി എം ഫിലിപ്പ്, പ്രൊഫ. രാജേഷ് കുമാർ, കെ ജി രത്‌നമ്മ, ഇന്ദിരാ മോഹൻ, സാം ചെമ്പകത്തിൽ, ഡോ. എസ് വിധു, ബിജു ജി നായർ, സി എൻ ശശിധരൻ നായർ, റ്റി ആർ രാജീവ്, ദിലീപ് കുമാർ, രാജേന്ദ്രൻ പി ആർ, സരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.