മുത്തൂറ്റ് ഫിനാൻസ് : തൊഴിലാളി പ്രശ്നങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്ന് ഹൈക്കോടതി

Sunday 23 February 2020 2:51 AM IST

കൊച്ചി : മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി പ്രശ്നങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇതിൽ മാനേജ്മെന്റ് തീരുമാനമെടുത്ത് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സമരക്കാർ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.

അക്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങളുണ്ടായാൽ നേരിടാൻ നിയമമുണ്ടെന്ന് മറക്കരുതെന്നും ഹൈക്കോടതി ഒാർമ്മപ്പെടുത്തി. തൊഴിലാളി സമരങ്ങളെത്തുടർന്ന് മുത്തൂറ്റ് ഫിനാൻസിന്റെ വിവിധ ബ്രാഞ്ചുകൾക്ക് സംരക്ഷണം തേടി മാനേജ്മെന്റും ഒരു വിഭാഗം തൊഴിലാളികളും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജികൾ ഫെബ്രുവരി 26 ന് വീണ്ടും പരിഗണിക്കും.